പരിസ്ഥിതി വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ വരേണ്ടത് താഴെത്തട്ടില്‍ നിന്ന്: ഗാഡ്ഗില്‍

Posted on: September 18, 2014 9:11 am | Last updated: September 18, 2014 at 9:11 am
SHARE

gadgilകോഴിക്കോട്: പരിസ്ഥിതി സംരക്ഷണ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ വരേണ്ടത് താഴെ തട്ടില്‍ നിന്നാണെന്നും അവരുടെ വികാരങ്ങളാണ് അധികാരികള്‍ ഉള്‍ക്കൊള്ളേണ്ടതെന്നും പ്രൊഫ. മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളജ് ചരിത്ര വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമസഭകള്‍ക്ക് പരിസ്ഥിതിയേയും വിഭവങ്ങളെയും സംരക്ഷിക്കാനും വിനിയോഗിക്കാനുമുള്ള അധികാരമുണ്ട്. ഇത് നിഷേധിക്കുന്ന കസ്തുരിരംഗന്‍ റിപ്പോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണ്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും താത്പര്യങ്ങള്‍ പരിസ്ഥിതിയേയും ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്താന്‍ പോന്നതാണ്. വികസനം എന്നപേരില്‍ സാമ്പത്തിക ശക്തികളുടെ ചട്ടുകമായി വര്‍ത്തിക്കുന്ന ഇവര്‍ പാരിസ്ഥിതിക വിജ്ഞാനത്തെപോലും വികലമാക്കാന്‍ ശ്രമിക്കുന്നതാണ് തന്റെ അനുഭവമെന്ന് ഗാഡ്ഗില്‍ പറഞ്ഞു. രണ്ട് ദിവസത്തെ സെമിനാറില്‍ കല്ലേന്‍ പൊക്കുടന്‍. ചെറുവയല്‍ രാമന്‍. സി ആര്‍ നീലകണ്ഠന്‍. ജാഫര്‍ പാലേരി, .പി ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രിന്‍സിപ്പല്‍ പ്രൊഫ. ഇമ്പിച്ചാലി, പി ആലസന്‍ കുട്ടി, എം ആര്‍ മന്മഥന്‍, ആര്‍ വി ഇബ്‌റാഹിം. സി എ അനസ് പ്രസംഗിച്ചു.