Connect with us

Kasargod

പള്ളിക്കര പി എച്ച് സിയില്‍ കിടത്തിചികിത്സയും അടിസ്ഥാനസൗകര്യവും വര്‍ധിപ്പിക്കണം: എസ് വൈ എസ്

Published

|

Last Updated

ബേക്കല്‍: പള്ളിക്കര പ്രാഥമികാരോഗ്യകേന്ദ്രം വിപുലീകരിച്ച് ആധുനിക സൗകര്യമുള്ള പുതിയ കെട്ടിടം പണിത് രോഗികള്‍ക്ക് കിടത്തി ചികിത്സാ സൗകര്യമേര്‍പ്പെടുത്തണെമന്നും ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിച്ച് പള്ളിക്കര സര്‍ക്കാര്‍ ആശുപത്രിയുടെ സമഗ്ര വികസനം നടപ്പിലാക്കണമെന്നും എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് മൂസ സഅദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി കെ അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി എം എ മജീദ് മവ്വല്‍ സ്വാഗതം പറഞ്ഞു.
തീരദേശ മേഖലയിലെയും കിഴക്കന്‍ മേഖലയിലെയും ജനങ്ങള്‍ക്ക് ചികിത്സ ലഭിക്കണമെങ്കില്‍ കാഞ്ഞങ്ങാട്ടോ കാസര്‍കോട്ടോ എത്തിച്ചേരേണ്ട അവസ്ഥയാണുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി.
അടിയന്തിരമായും പള്ളിക്കര പി എച്ച് സിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിയോഗം അധികൃതരോടാവശ്യപ്പെട്ടു. എസ് വൈ എസ് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് സോണ്‍ കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കുന്ന സമര്‍പ്പണം പരിപാടിയിലേക്ക് പള്ളിക്കര സര്‍ക്കിളില്‍നിന്ന് 33 സ്വഫ് വ അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
അലി പൂച്ചക്കാട്, ആബിദ് സഖാഫി മവ്വല്‍, മദര്‍ ഇന്ത്യാ കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്ല ഹാജി മവ്വല്‍, ബി കെ മുഹമ്മദ് ഹാജി പൂച്ചക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Latest