ലളിത കുമാരമംഗലം ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

Posted on: September 17, 2014 10:31 pm | Last updated: September 17, 2014 at 10:31 pm
SHARE

lalitha kumaramangalamന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലളിത കുമാരമംഗലത്തെ നിയമിച്ചു. വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയാണ് ഇക്കാര്യമറിയിച്ചത്. ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും പാര്‍ട്ടി വക്താവുമായ ലളിത തമിഴ്‌നാട് സ്വദേശിനിയാണ്. വനിതാ കമ്മീഷന്‍ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.