ലോട്ടറി കേസില്‍ സര്‍ക്കാര്‍ തടസ ഹര്‍ജി സമര്‍പ്പിച്ചു

Posted on: September 17, 2014 10:23 pm | Last updated: September 17, 2014 at 10:24 pm
SHARE

cbiകൊച്ചി: ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജി സമര്‍പ്പിച്ചു. എറണാകുളം സി ജെ എം കോടതിയിലാണ് സര്‍ക്കാര്‍ തടസ ഹര്‍ജി സമര്‍പ്പിച്ചത്. ലോട്ടറി കേസില്‍ അന്വേഷണം നടത്തിയ സി ബി ഐ 32 കേസുകള്‍ എഴുതി തള്ളിയതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഒറ്റയക്ക ലോട്ടറികളെ കുറിച്ചും ഇരട്ടയക്ക ലോട്ടറികളെ കുറിച്ചും സി ബി ഐ അന്വേഷിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.