മുഖ്യമന്ത്രിയെ ആക്ഷേപിച്ചതില്‍ എം വി ജയരാജന്‍ ഖേദം പ്രകടിപ്പിച്ചു

Posted on: September 17, 2014 10:18 pm | Last updated: September 17, 2014 at 10:18 pm
SHARE

jayarajanകണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരനാറി പ്രയോഗം നടത്തിയ എം വി ജയരാജന്‍ ഖേദപ്രകടനം നടത്തി. താന്‍ സദുദ്ദേശ പരമായാണ് അത്തരമൊരു പ്രയോഗം നടത്തിയത്. എങ്കിലും ആ വാക്ക് ആര്‍ക്കെങ്കിലും ദു:ഖമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ജയരാന്‍ പറഞ്ഞു. പ്രസംഗത്തിലെ ഒരു വാക്ക് മാത്രം അടര്‍ത്തിയെടുത്ത് വിവാദമാക്കുന്നത് ശരിയല്ലെന്നും ജയരാജന്‍ പറഞ്ഞു.

കാസര്‍ക്കോട് ഉദുമയില്‍ എം വി ബാലകൃഷ്ണന്‍ അനുസ്മരണ വേദിയിലാണ് ജയരാജന്‍ വിവാദ പരാമര്‍ശം നടത്തിയത്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ പരനാറി വേറെ ഇല്ലെന്നായിരുന്നു ജയരാജന്റെ പരാമര്‍ശം.

 

LEAVE A REPLY

Please enter your comment!
Please enter your name here