ഇനി സര്‍ഫ് ചെയ്യാന്‍ ഇന്റര്‍നെറ്റ് വേണ്ട

Posted on: September 17, 2014 9:31 pm | Last updated: September 17, 2014 at 9:32 pm
SHARE

mobile-internet-trends-1ഇന്റര്‍നെറ്റ് കണക്ഷനില്ലെങ്കിലും സര്‍ഫ് ചെയ്യാവുന്ന പുതിയ സംവിധാനം വരുന്നു. കോസ്‌മോസ് ബ്രൗസര്‍ എന്ന ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ചാണ് മൊബൈലില്‍ നെറ്റില്ലാതെ ഇന്റര്‍നെറ്റ് പേജുകള്‍ വായിക്കാന്‍ അവസരമൊരുങ്ങുന്നത്.

വായിക്കേണ്ട പേജിന്റെ ലിങ്ക് എസ് എം എസ് അയച്ചാല്‍ കോസ്‌മോസ് ബ്രൗസര്‍ പേജിലെ വിവരങ്ങള്‍ എസ് എം എസ് ആയി മൊബൈലില്‍ ലഭിക്കും. കംപ്രസ് ചെയ്തായിരിക്കും എസ് എം എസ് ലഭിക്കുക. തുടര്‍ന്ന് ഡികംപ്രസ് ചെയ്ത് പേജ് മുഴുവന്‍ വായിക്കാനാവും.

ഇന്റര്‍നെറ്റ് കവറേജ് കുറഞ്ഞ ഇന്ത്യ പോലുള്ള രാജ്യത്ത് പുതിയ സംവിധാനം വിപ്ലകരമായിരിക്കും എന്നാണ് കോസ്‌മോസിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അടുത്തമാസം ഈ ആപ്പ് ആന്‍ഡ്രോയിഡ് സ്‌റ്റോറിലെത്തും.