ജാതി സംഘടനകളില്‍ ആര്‍ എസ് എസ് നുഴഞ്ഞു കയറുന്നു: പിണറായി

Posted on: September 17, 2014 7:47 pm | Last updated: September 17, 2014 at 7:49 pm
SHARE

pinarayi pressകോട്ടയം: നവോത്ഥാന നായകര്‍ കെട്ടിപ്പടുത്ത നവോത്ഥാന സംഘടനകളില്‍ ആര്‍ എസ് എസ് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി ഐ ടി യു ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി സംഘടിപ്പിച്ച മതനിരപേക്ഷ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ജാതി സംഘടനകളുടെ നേതൃത്വത്തിലുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ അണികളെ ആര്‍ എസ് എസ് ക്യാമ്പിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ നേതാക്കളുടെ നെറികേട് അണികള്‍ തിരിച്ചറിയണം. മോദിയെ വികസന നായകനാക്കി ചിത്രീകരിക്കുന്ന ന്യൂനപക്ഷ സംഘടനകള്‍ കന്യാസ്ത്രീകളോട് ആര്‍ എസ് എസ് കാണിച്ച ക്രൂരതകള്‍ മറക്കരുതെന്നും പിണറായി പറഞ്ഞു.