പുരുഷ പീഡനം തടയാനുള്ള ആപ്പിന് വന്‍ സ്വീകരണം

Posted on: September 17, 2014 7:33 pm | Last updated: September 17, 2014 at 7:34 pm
SHARE

manകൊല്‍ക്കത്ത: പുരുഷ പീഡനം തടയാനായി തുടങ്ങിയ മൊബൈല്‍ ആപ്പിന് വന്‍ സ്വീകരണം. പുരുഷ പീഡനം തടയുക, പുരുഷന്‍മാര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് സേവ് ഇന്ത്യന്‍ ഫാമിലി എന്ന ആപ്പ് ആരംഭിച്ചത്. എന്‍ ജി ഒ കൊല്‍ക്കത്ത ചാപ്റ്ററായ ഹരിദയ നെസ്റ്റ് ആണ് ആപ്പ് വികസിപ്പിച്ചത്. 25 സംസ്ഥാനങ്ങളിലെ 50 എന്‍ ജി ഒകളുടെ വിശദവിവരങ്ങള്‍ ആപ്ലിക്കേഷനിലുണ്ട്.

കഴിഞ്ഞ നാല് മാസങ്ങള്‍ക്കുള്ളില്‍ 25,000 ഫോണ്‍ കോളുകളാണ് ആപ്പ് വഴി എന്‍ ജി ഒ സ്വീകരിച്ചത്. ഏകദേശം 165 കോളുകള്‍ ദിവസവും സ്വീകരിക്കുമ്പോള്‍ അതില്‍ 87ഉം പുതിയ ആളുകളാണ് വിളിക്കുന്നതെന്ന് ഹരിദയ നെസ്റ്റ് പ്രതിനിധി അമിത് ഗുപ്ത പറഞ്ഞു.