Connect with us

National

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഇന്ത്യയിലെത്തി

Published

|

Last Updated

അഹമ്മദാബാദ്: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഇന്ത്യയിലെത്തി. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തിലാണ് ചൈനീസ് പ്രസിഡന്റ് എത്തിയത്. അഹമ്മദാബാദിലെ ഹയാത് ഹോട്ടലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജിന്‍ പിംഗ് കൂടിക്കാഴ്ച്ച നടത്തി.

ഗുജറാത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട മൂന്ന് കരാറുകളില്‍ ചൈനീസ് പ്രസിഡന്റ് ഒപ്പുവെച്ചു. സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്ന ജിന്‍ പിംഗ് മോദിയുടെ അത്താഴവിരുന്നിലും പങ്കെടുക്കും. വിരുന്നിനു ശേഷം രാത്രി ഇരുനേതാക്കളും ഡല്‍ഹിക്ക് തിരിക്കും.

വ്യാഴാഴ്ച ഹൈദരാബാദ് ഹൗസിലാണ് ഇന്ത്യ -ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍. വ്യാപാര വാണിജ്യ നിക്ഷേപ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം. വ്യാപാര വാണിജ്യമേഖലകളില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവരുമായും ചൈനീസ് പ്രസിഡന്റ് കൂടിക്കാഴ്ച്ച നടത്തും.

Latest