ഉപഭോക്താക്കള്‍ക്ക് ഐ ഫോണ്‍ 6 ലഭ്യമാക്കാന്‍ ഇത്തിസലാത്തും ഡുവും ഒരുങ്ങുന്നു

Posted on: September 17, 2014 6:32 pm | Last updated: September 17, 2014 at 6:32 pm
SHARE

ithisalathഅബുദാബി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തവണ വ്യവസ്ഥയില്‍ ഐ ഫോണ്‍ 6 ഉം, 6 പ്ലസും ലഭ്യമാക്കാന്‍ ഇത്തിസലാത്തും ഡുവും ഒരുങ്ങുന്നു. ഇത്തിസലാത്തുമായി കൈകോര്‍ത്ത് ഐ ഫോണുകള്‍ക്ക് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കുമെന്ന് ഡു അധികൃതര്‍ വ്യക്തമാക്കി. 19 മുതലാണ് ഐ ഫോണ്‍ 6നും 6 പ്ലസിനും മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കാന്‍ ഡു വിന്റെ നീക്കം.
എത്ര തുകയാണ് തവണ വ്യവസ്ഥയില്‍ ഉപഭോക്താവ് മൊബൈല്‍ ഫോണിനായി നല്‍കേണ്ടി വരികയെന്ന് പദ്ധതി ആരംഭിക്കുന്നതിന് മുമ്പെ തന്നെ ടെലികോം കമ്പനികള്‍ വ്യക്തമാക്കിയേക്കും. ഔദ്യോഗികമായി പദ്ധതി നടപ്പാക്കുക ഈ മാസം 27നാവുമെന്നാണ് അറിയുന്നത്.
16 ജി ബി മെമ്മറിയോട് കൂടിയ ഐ ഫോണ്‍ ഫൈവ് എസും തവണ വ്യവസ്ഥയില്‍ നല്‍കും. ഡു ഡാറ്റ പ്ലാനില്‍ മാസം 200 ദിര്‍ഹത്തില്‍ താഴെയാവും അടക്കേണ്ടിവരിക. ഇത്തിസലാത്തില്‍ 249 ദിര്‍ഹമായിരിക്കുമിത്. ഐ ഫോണ്‍ 6ന് 2,599 ദിര്‍ഹത്തിലാണ് വില ആരംഭിക്കുന്നത്. 6 പ്ലസിന് ഇത് 2,999 ദിര്‍ഹമാണ്. ഈ രണ്ടു ഫോണുകള്‍ക്കും തവണ വ്യവസ്ഥയില്‍ 40 ദിര്‍ഹം മുതല്‍ 100 ദിര്‍ഹം വരെ വ്യത്യാസമാണ് പ്രതീക്ഷിക്കുന്നത്.