സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ധവള പത്രമിറക്കണമെന്ന് പിണറായി

Posted on: September 17, 2014 6:09 pm | Last updated: September 18, 2014 at 12:49 am
SHARE

pinarayi pressകോട്ടയം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം വ്യക്തമാക്കി സര്‍ക്കാര്‍ ധവള പത്രമിറക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യു ഡി എഫ് സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയത്തിന്റെ ഫലമാണ് സാമ്പത്തിക പ്രതിന്ധി. സര്‍ക്കാര്‍ നയം മൂലമുണ്ടായ പ്രതിസന്ധി ജനങ്ങളില്‍ അമിതഭാരം കെട്ടിവെച്ച് മറികടക്കാനുള്ള നീക്കം അനുവദിക്കില്ല. നികുതി വര്‍ധനക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്നും പിണറായി പറഞ്ഞു.