ബിജെപിക്കെതിരെ വിമര്‍ശനവുമായി ശിവസേന

Posted on: September 17, 2014 12:34 pm | Last updated: September 17, 2014 at 12:34 pm
SHARE

bjp-shivsena-18-9-2014മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുപിന്നാലെ ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. മഹാരാഷ്ട്ര തിരിഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനവിധി എല്ലാവര്‍ക്കും പാഠമാണെന്ന് മുഖപത്രമായ സാമ്‌നയില്‍ ശിവസേന പ്രതികരിച്ചു. ഇപ്പോഴത്തെ ജനവിധി അപ്രതീക്ഷിതവും അതിശയിപ്പിക്കുന്നതുമാണെന്ന് ശിവസേന പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തില്‍ ബിജെപി-ശിവസേന സഖ്യത്തില്‍ ഭിന്നത രൂക്ഷമായിരുന്നു. 288 അംഗ മന്ത്രിസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ നല്‍കാമെന്ന ബിജെപിയുടെ വാഗ്ദാനം ശിവസേന തള്ളിയിരുന്നു.