Connect with us

Ongoing News

ബോക്‌സര്‍ മനോജ് കുമാറിന് അര്‍ജുന അവാര്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: ബോക്‌സര്‍ മനോജ് കുമാറിന് അര്‍ജുന അവാര്‍ഡ് നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. നേരത്തെ മനോജിന് അര്‍ജുന അവാര്‍ഡ് നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മനോജ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ബോക്‌സര്‍ ജയ് ഭഗവാന് അര്‍ജുന അവാര്‍ഡ് നല്‍കാന്‍ പുരസ്‌കാര നിര്‍ണയ സമിതി തീരുമാനിച്ചതിനെ തുടര്‍ന്നാണ് തനിക്കും അതിന് അര്‍ഹതയുണ്ടെന്ന് കാട്ടി മനോജ് കുമാര്‍ സ്‌പോര്‍ട്‌സ് മന്ത്രാലയത്തെയും തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചത്. കപില്‍ ദേവ് അധ്യക്ഷനായ സമിതി മനോജിന്റെ അപേക്ഷ തള്ളിക്കളഞ്ഞു.
ഹരിയാനയില്‍ നിന്നുള്ള താരമാണ് മനോജ് കുമാര്‍. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടെ ഇന്ത്യക്ക് വേണ്ടി മനോജ് സ്വര്‍ണം നേടിയിട്ടുണ്ട്.