Connect with us

Malappuram

മാസ്റ്റര്‍ ട്രെയിനര്‍മാരെ സജ്ജമാക്കാന്‍ ആര്‍ പി ട്രെയ്‌നിംഗില്‍ തീരുമാനം

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ കൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള ജനകീയ മുന്നേറ്റം വിജയിപ്പിക്കുന്നതിന് വേണ്ടി സെയ്ഫ് ക്യാമ്പസ്-ക്ലീന്‍ ക്യാമ്പസ് പരിപാടിക്ക് നേതൃത്വം നല്‍കുന്നതിനും 2014 മാസ്റ്റര്‍ ട്രൈനര്‍മാരെ സജ്ജമാക്കുവാന്‍ ജില്ലാ പഞ്ചായത്തില്‍ നടന്ന റിസോഴ്‌സ് പേഴ്‌സണ്‍ ട്രെയ്‌നിംഗില്‍ തീരുമാനിച്ചു.
2014 വര്‍ഷത്തില്‍ നടക്കുന്ന ലഹരിക്കെതിരെയുള്ള ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റത്തെ എക്കാലവും അനുസ്മരിക്കുന്ന വിധത്തിലാണ് ഈ പ്രവര്‍ത്തനത്തിന് 2014 മാസ്റ്റര്‍ ട്രൈനര്‍മാരെ സജ്ജമാക്കുന്നത്. പ്രൈമറി സ്‌കൂള്‍ മുതല്‍ കോളജ് തലം വരെയുള്ള വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞടുക്കപെടുന്ന അധ്യാപകരാണ് മാസ്റ്റര്‍ ട്രൈനര്‍മാര്‍ ഇവര്‍ക്ക് ഈ മാസം 23 ന് ബി ആര്‍ സികള്‍ കേന്ദ്രീകരിച്ച് പരിശീലനം നല്‍കും. ജില്ലാ പഞ്ചായത്തില്‍ നടന്ന റിസോഴ്‌സ് പേഴ്‌സണ്‍ ട്രെയ്‌നിംഗ് പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു അധ്യക്ഷത വഹിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍ ട്രെയ്‌നിംഗില്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന 200 സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു. തണല്‍ക്കൂട്ട് ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി സുധാകരന്‍, കെ പി ജല്‍സീമിയ, ടി വനജ, സക്കീന പുല്‍പ്പാടന്‍, മെമ്പര്‍മാരായ എ കെ അബ്ദുര്‍റഹ്മാന്‍, സലീം കുരുവമ്പലം, വി എം ഷൗകത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ അബ്ദുല്‍ ലത്തീഫ് പ്രസംഗിച്ചു.
ഹംസ അഞ്ചുമുക്കില്‍, ടി സലീം, എക്‌സൈസ് ലൈസണ്‍ ഓഫീസര്‍ വര്‍ഗീസ്, സി ഉമ്മര്‍ മാസ്റ്റര്‍ കരുവാരകുണ്ട് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

 

Latest