Connect with us

Idukki

ഇടുക്കി മെഡിക്കല്‍ കോളേജ് ഉല്‍ഘാടനം നാളെ

Published

|

Last Updated

ചെറുതോണി: ഇടുക്കി ഗവ;മെഡിക്കല്‍ കോളേജിന്റെ ഉല്‍ഘാടനം നാളെ 11ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.ജില്ലയുടെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തു നാഴികക്കല്ലായി മാറുന്ന മെഡിക്കല്‍ കോളേജിന്റെ ഉല്‍ഘാടന ചടങ്ങില്‍ മന്ത്രിമാരായ കെഎം മാണി, പിജെ ജോസഫ്,വിഎസ് ശിവകുമാര്‍,അടൂര്‍ പ്രകാശ് എന്നിവരും ജോയ്‌സ്‌ജോര്‍ജ് എംപിയും ജില്ലയിലെ മറ്റു പ്രതിനിധികളും പങ്കെടുക്കും.
2011-12 വര്‍ഷത്തിലെ ബജറ്റിലാണ് ഇടുക്കി മെഡിക്കല്‍ കോളേജിനു സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആദ്യ ബാച്ചില്‍ 50 കുട്ടികള്‍ക്ക് പ്രവേശനം നല്‍കിക്കഴിഞ്ഞു.