വിമാന ജീവനക്കാരിയോട് യാത്രക്കാരന്‍ മോശമായി പെരുമാറിയെന്ന് പരാതി

Posted on: September 17, 2014 9:18 am | Last updated: September 17, 2014 at 9:18 am
SHARE

flightതിരുവനന്തപുരം: വിമാന ജീവനക്കാരിയോട് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറിയതായി പരാതി. ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹ-തിരുവനന്തപുരം വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരനാണ് മോശമായി പെരുമാറിയത്. തിരുവനന്തപുരം വലിയതുറ സ്റ്റേഷനില്‍ ജീവനക്കാരി പരാതി നല്‍കി.