മെഡിക്കല്‍ കോളജ് 19ന് നാടിന് സമര്‍പ്പിക്കും

Posted on: September 17, 2014 9:07 am | Last updated: September 17, 2014 at 9:07 am
SHARE

പാലക്കാട്: രാജ്യത്ത് ആദ്യമായി പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളജ് ഒമ്പതിന് വൈകുന്നേരം 3 ന് കോട്ടമൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജ്യത്തിന് സമര്‍പ്പിക്കും. പട്ടികജാതി പിന്നാക്കക്ഷേമ ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.
മെഡിക്കല്‍ കോളേജ് നാമകരണവും ബോയ്‌സ് ഹോസ്റ്റല്‍ ശിലാസ്ഥാപനവും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി എസ അച്ചുതാനന്ദന്‍ മുഖ്യാതിഥിയാവും. ആരോഗ്യവകുപ്പ് മന്ത്രി വി എസ ശിവകുമാര്‍ ഗേള്‍സ് ഹോസ്റ്റല്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനവും പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ലോഗോ പ്രകാശനവും നിര്‍വഹിക്കും. എം ബി രാജേഷ് എം പി മുഖ്യപ്രഭാഷണവും നടത്തും.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഊാഗം ചീഫ് എഞ്ചിനീയര്‍ എം. പെണ്ണമ്മക്കും നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ ഉടമ എ എം മുഹമ്മദലിക്കും ഉപഹാരം സമര്‍പ്പിക്കും.
യോഗത്തില്‍ സംസ്ഥാന മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എ മാര്‍, മറ്റ് ജനപ്രതിനിധികള്‍, സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കും.