Connect with us

Thrissur

ഡോ. പിഎസ് ഈസ ദേശീയ വന്യജീവി ബോര്‍ഡ് അംഗം

Published

|

Last Updated

തൃശൂര്‍: ദേശീയ വന്യജീവി ബോര്‍ഡ് അംഗമായി ഡോ.പി എസ് ഈസയെ നാമനിര്‍ദ്ദേശം ചെയ്തു. 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു മലയാളി ദേശീയ വന്യജീവി ബോര്‍ഡ് അംഗമാകുന്നത്.
പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഡോ.ഈസ കേരളത്തിന്റെയും ചത്തീസ്ഗഡിന്റെയും വന്യജീവി ബോര്‍ഡ് അംഗവുമാണ്. ഏഷ്യന്‍ എലഫന്റ് സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗവുമായി ഡോ. ഈസയ്ക്ക് 36 വര്‍ഷത്തെ ഗവേഷണ പരിചയമുണ്ട്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ വന്യജീവി ഗവേഷണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ആന, കാട്ടുപോത്ത്, വരയാട്, ശുദ്ധജലമത്സ്യം തുടങ്ങി പലയിനം ജീവികളിലും ഗവേഷണം നടത്തിയിട്ടുണ്ട്. ജൈവവൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കുന്നതിലും കടുവകളുടെ ജനസംഖ്യാ കണക്കെടുപ്പു നടത്തുന്നതിലും നേതൃത്വം വഹിച്ചിട്ടുണ്ട്.
ആദ്യമായി ജനപങ്കാളിത്തത്തോടെ വന്യജീവി ജനസംഖ്യാ കണക്കെടുപ്പ് 1993, 1997, 2001 വര്‍ഷങ്ങളില്‍ നടത്തിയപ്പോള്‍ അതിനും നേതൃത്വം നല്‍കിയത് ഡോ.പി എസ് ഈസയായിരുന്നു.
കോയമ്പത്തൂരിലെ സലീം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്റ് നാച്ചുറല്‍ ഹിസ്റ്ററി, ഡെറാഡൂണ്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലെ ഉപദേശക സമിതി അംഗവുമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുകയും നിരവധി വന്യജീവി സംരക്ഷണ ബോര്‍ഡുകളില്‍ അംഗവുമാണ് ഡോ.ഈസ ആലപ്പുഴ ചന്തിരൂര്‍ സ്വദേശിയാണ്.

Latest