Connect with us

Malappuram

മമ്പുറം പാലത്തിന് 28ന് ശിലയിടും

Published

|

Last Updated

തിരൂരങ്ങാടി: മമ്പുറം പാലത്തിന്റെ ശിലാസ്ഥാപനം ഈമാസം 28ന് കാലത്ത് 11ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. മമ്പുറത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ വി കെ ഇബ്രാഹീം കുഞ്ഞ്, പി കെ അബ്ദുറബ്ബ് സംബന്ധിക്കും.
കടലുണ്ടിപുഴക്ക് മീതെ മമ്പുറം മഖാമിന് സമീപം തിരൂരങ്ങാടി ഏ ആര്‍ നഗര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണത്തിന് 21 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 25,32 മീറ്റര്‍ നീളമുള്ള പത്ത് സ്പാനുകളിലാണ് പാലം പണിയുക. 250 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ ഇരുഭാഗങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയുണ്ടാകും. നിലവില്‍ മമ്പുറത്തേക്കുള്ളത് വീതി കുറഞ്ഞ നടപ്പാലം മാത്രമാണ്. ഒരേസമയം ഒരുഭാഗത്തേക്ക് മാത്രമേ വാഹനത്തിന് പോകാന്‍ സാധിക്കുകയൊള്ളു. അതും ചെറിയവാഹനങ്ങള്‍ക്ക് മാത്രം. ഇതുമൂലം മമ്പുറം മഖാമിലേക്ക് എത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കുമുള്ള യാത്രാപ്രശ്‌നം പരിഹരിക്കുന്നതിന്നാണ് ഇവിടെ പാലം നിര്‍മിക്കുന്നത്. നിലവിലെ ചെറിയ പാലം നിലനിര്‍ത്തിക്കൊണ്ടുതന്നെ അല്‍പം അകലെയാണ് പുതിയപാലം നിര്‍മിക്കുന്നത്.

 

Latest