Connect with us

Wayanad

തൃക്കൈപ്പറ്റ ചിന്നമ്മ കൊലക്കേസ്;പിടിയിലായത് ബന്ധുക്കള്‍

Published

|

Last Updated

കല്‍പ്പറ്റ: നാടിനെ ഞെട്ടിച്ച തൃക്കൈപ്പറ്റ കെ കെ ജംഗ്ഷനിലെ ഓലിക്കുഴിയില്‍ ചിന്നമ്മ(55)യെ കൊലപ്പെടുത്തിയ സംഭവ ത്തില്‍ ബന്ധുക്കളും തമിഴ്‌നാട് എരുമാട് സ്വദേശികളുമായ സഹോദര ങ്ങള്‍.കുന്നത്ത് ജില്‍സണ്‍(22) സില്‍ജോ(25) മുട്ടില്‍ മാണ്ടാട് സ്വദേശി കയ്യാനിക്കല്‍ വിപിന്‍ വര്‍ഗീസ്(27) എന്നിവരാണ് പൊലീസ് പിടിയിലായത്. കൊലക്കു ശേഷം പണവും സ്വര്‍ണവും കവരാത്തത് ഭയം കൊണ്ടാണെന്നാണ് കരുതുന്നത്. വളരെ ആസൂത്രിതമായാണ് മൂവര്‍ സംഘം കൊല നടത്തിയത്. തെളിവുകള്‍ പരമാവധി ഇല്ലാതാക്കാനും ഇവര്‍ക്കായി. കൊലക്കു ശേഷം വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൂട്ടിയാണ് സംഘം രക്ഷപ്പെട്ടത്. പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചതായിരുന്നു. പിന്നീട് ചൊവ്വാഴ്ച രാവിലെ വീണ്ടും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഉപേക്ഷിച്ച ശീതള പാനീയത്തിന്റെ കുപ്പിയില്‍ പതിഞ്ഞ വിരലളടയാളം ഉപയോഗിച്ചാണ് പൊലീസ് ഇവരിലേക്കെത്തിയത്. തുടര്‍ന്ന് വൈകിട്ട് ആറോടെ വിപിന്റെ മാണ്ടാട് കരിങ്ങാട്കുന്ന് കോളനിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നും ചിന്നമ്മയെ കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. പിന്നീട് മൂന്നപേരെയും കൊലപാതകം നടന്ന ചിന്നമ്മയുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. നൂറ് കണക്കിനാളുകളാണ് വിവരമറിഞ്ഞ് പരിസരത്ത് തളിച്ചുകൂടിയത്. ഇവര്‍ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് വളരെ പാടുപെട്ടാണ് തെളിവെടുപ്പ് നടത്തിയത്. മൂന്ന് പ്രതികള്‍ക്കും ചിന്നമ്മയുടെ വീടുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഇവര്‍ ചിന്നമ്മയില്‍ നിന്ന് ഇടക്കിടെ പണം വാങ്ങിക്കാറുണ്ടായിരുന്നു. കൊലപാതക ദിവസം പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് കൊല നടത്തിയത്. കൊലപാതകം നടന്ന അന്നുതന്നെ സംഭവത്തിനു പിന്നില്‍ ബന്ധുക്കളാകാമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. അയല്‍വാസികളുടെയും ബന്ധുക്കളുടെയും മൊഴിയും രേഖപ്പെടുത്തിയ പൊലീസ് വിരലടയാളത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ വിളിപ്പിച്ച് ചോദ്യം ചെയ്യുകയായിരുന്നു. കൊലപാതകം പുറലോകമറിഞ്ഞ സമയത്ത് വിപിന്‍ പരിസരത്ത് തന്നെയുണ്ടായിരുന്നു.

---- facebook comment plugin here -----

Latest