എസ് വൈ എസ് 60 ാം വാര്‍ഷികം: രണ്ടാം ഘട്ട ഡി ആര്‍ ജി ക്യാമ്പ് 20ന് തുടങ്ങും

Posted on: September 17, 2014 8:46 am | Last updated: September 17, 2014 at 8:46 am
SHARE

കോഴിക്കോട്: എസ് വൈ എസ് 60 ാം വാര്‍ഷികത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ജില്ല റിസോഴ്‌സ് ഗ്രൂപ്പിന്റെ രണ്ടാം ഘട്ട പരിശീലന ക്യാമ്പ് ഈ മാസം 20ന് ആരംഭിക്കും.ഒക്‌ടോബര്‍, നവമ്പര്‍, ഡിസംബര്‍ മാസങ്ങളില്‍ വിവിധ ഘടകങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പരിശീലനമാണ് രണ്ടാം ഘട്ട ക്യാമ്പ് ലക്ഷ്യമാക്കുന്നത്. പ്രസ്ഥാനം, ചരിത്രം, ആദര്‍ശം എന്നീ വിഷയങ്ങളിലുള്ള പഠനവും ചര്‍ച്ചയും ക്യാമ്പിനെ സജീവമാക്കും. 20ന് മലപ്പുറം വീദിസ്സലാമില്‍ നടക്കുന്ന ക്യാമ്പില്‍ പാലക്കാട്, മലപ്പുറം, നീലഗിരി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ഡി ആര്‍ ജി അംഗങ്ങള്‍ പങ്കെടുക്കും. 27ന് കോഴിക്കോട് സമസ്ത സെന്ററില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ അംഗങ്ങളും കായംകുളം മജ്‌ലിസില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ഡി ആര്‍ ജി അംഗങ്ങളും സംബന്ധിക്കും. കാലത്ത് പത്തിന് ആരംഭിക്കുന്ന ക്യാമ്പുകളില്‍ ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ഡി ആര്‍ ജി അംഗങ്ങളും പങ്കെടുക്കണമെന്ന് സംസ്ഥാന കണ്‍വീനര്‍ അറിയിച്ചു.