Connect with us

Ongoing News

രാഷ്ട്രപതിക്ക് പിന്നാലെ ഗവര്‍ണറും: ഹിസ് എക്‌സലന്‍സി പ്രയോഗം ഒഴിവാക്കണമെന്ന്

Published

|

Last Updated

തിരുവനന്തപുരം: ഹിസ് എക്‌സലന്‍സി പ്രയോഗം ഒഴിവാക്കണമെന്ന നിര്‍ദേശവുമായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് പിന്നാലെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും.
തന്നെ അഭിസംബോധന ചെയ്യുമ്പോള്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ എന്നു മാത്രം ഉപയോഗിച്ചാല്‍ മതി. നേരത്തെ ഗവര്‍ണറെ അഭിസംബോധന ചെയ്യാന്‍ ഹിസ് എക്‌സലന്‍സി പോലുള്ള പദങ്ങള്‍ കൂടി ഉപയോഗിക്കുമായിരുന്നു. ഇത് ഒഴിവാക്കണമെന്നാണ് ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായിരുന്ന സദാശിവത്തിന്റെ നിലപാട്. പത്രക്കുറിപ്പിലൂടെ രാജ്ഭവനാണ് ഗവര്‍ണറുടെ നിലപാട് വ്യക്തമാക്കിയത്. നേരത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും തന്റെ പേരിനു മുന്നില്‍ ഇതേകാര്യം വ്യക്തമാക്കിയിരുന്നു. ബിഹാറിലെ ലളിത് നാരായണ്‍ മിശ്ര സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങിന്റെ ക്ഷണപത്രികയില്‍ ഹിസ് എക്‌സലന്‍സി എന്നാണ് രാഷ്ട്രപതിയുടെ പേരിനു മുന്നില്‍ ചേര്‍ത്തിരുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന വിശേഷണങ്ങള്‍ തന്റെ പേരിനു മുന്നില്‍ നിന്ന് ഒഴിവാക്കണമെന്നു രാഷ്ട്രപതി നിര്‍ദേശിച്ചത്. ഭരണാധികാരികളെ ബഹുമാനിക്കുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാറിന്റെ കാലത്താണ് രാജ്യത്ത് ഹിസ് എക്‌സലന്‍സി പോലുള്ള പദങ്ങള്‍ ഉപയോഗിച്ചു വന്നിരുന്നത്.