ആര്‍ സി എഫ് ഐ ഫലസ്തീന്‍ ഫണ്ട് കൈമാറി

Posted on: September 17, 2014 7:39 am | Last updated: September 17, 2014 at 8:40 am
SHARE

കോഴിക്കോട്: മര്‍കസ് ആര്‍ സി എഫ് ഐ സമാഹരിച്ച ഫലസ്തീന്‍ ഫണ്ട് കൈമാറി. യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്ക്രസന്റ് സൊസൈറ്റിക്കാണ് വിവിധ സംഘടനകള്‍ മുഖേന ആര്‍ സി എഫ് ഐ സമാഹരിച്ച സഹായനിധി കൈമാറിയത്.
യു എ ഇ റെഡ്ക്രസന്റ് ആസ്ഥാനത്ത് മര്‍കസ് ഡയറക്ടര്‍ ഡോ. എം എ എച്ച് അസ്ഹരി യു എ ഇ റെഡ്ക്രസന്റ ഡെപ്യൂട്ടി സെക്രട്ടറി മുഹമ്മദ് യൂസുഫ് അല്‍ ഫഹീമിനാണ് ഫണ്ട് കൈമാറിയത്. അബൂദബി മര്‍കസ് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി, അബൂദബി ഇന്ത്യന്‍ മീഡിയ സെക്രട്ടറി മുനീര്‍ പാണ്ട്യാല ചടങ്ങില്‍ സംബന്ധിച്ചു.