30 സെഞ്ച്വറി; ചന്ദര്‍പോള്‍ ബ്രാഡ്മാനെ മറികടന്നു

Posted on: September 17, 2014 8:00 am | Last updated: September 17, 2014 at 8:37 am
SHARE

CHANDERPOLസെന്റ്‌ലൂസിയ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ശിവനാരായന്‍ ചന്ദര്‍പോള്‍ ആ നാഴികക്കല്ല് താണ്ടി. ടെസ്റ്റില്‍ മുപ്പതാം സെഞ്ച്വറി. ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ ഇരുപത്തൊമ്പത് സെഞ്ച്വറികളുടെ റെക്കോര്‍ഡ് മറികടന്ന് ചന്ദര്‍പോള്‍ മറ്റൊരു ക്രിക്കറ്റ് കാവ്യം രചിച്ചു.
ചന്ദര്‍പോള്‍ 101 റണ്‍സിലെത്തിയ ഉടനെ വിന്‍ഡീസ് രണ്ടാമിന്നിംഗ്‌സ് 269ന് ഡിക്ലയര്‍ ചെയ്തു. ഒന്നാമിന്നിംഗ്‌സില്‍ 380 നേടിയിരുന്നു. ബംഗ്ലാദേശ് ഒന്നാമിന്നിംഗ്‌സില്‍ 161ന് പുറത്തായി. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച സന്ദര്‍ശകര്‍ രണ്ടിന് 55 എന്ന നിലയില്‍. എട്ട് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ 402 റണ്‍സ് വേണം ബംഗ്ലാദേശിന്.