Connect with us

Ongoing News

പ്രതീക്ഷയുടെ വെടിയൊച്ച

Published

|

Last Updated

ന്യൂഡല്‍ഹി: ഷൂട്ടിംഗ് ഇന്ത്യക്കു മെഡല്‍ ഖനിയാണ്. ഷൂട്ടിംഗ് റേഞ്ചിലെ വെടിയൊച്ച ഫലിച്ചാല്‍ മെഡല്‍പ്പട്ടികയില്‍ ഇന്ത്യയുടെ നില മെച്ചപ്പെടും. ഇഞ്ചോണില്‍ 70ലേറെ മെഡലുകള്‍ ഇന്ത്യ ലക്ഷ്യമിടുന്നതു ഷൂട്ടര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്. 2010 ഗ്വാംഗ്ഷു ഏഷ്യാഡില്‍ എട്ടു മെഡലുകളായിരുന്നു (ഒരു സ്വര്‍ണം, മൂന്നു വെള്ളി, നാലു വെങ്കലം) ഇന്ത്യ വെടിവച്ചിട്ടത്. 42 അംഗ ടീമാണ് ഇത്തവണ കാഞ്ചി വലിക്കാനുള്ളത്.
ലോകവേദികളില്‍ മികവു തെളിയിച്ച ഒരുപിടി താരങ്ങളാല്‍ സമ്പന്നമാണ് ടീം. ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര മുതല്‍ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ മലൈഗ ഗോയലെന്ന പതിനാറുകാരി വരെ പ്രതീക്ഷയുള്ളവര്‍. നാലു സ്വര്‍ണമടക്കം 17 മെഡലുകളാണ് ഗ്ലാസ്‌കോയില്‍ ഇന്ത്യ സ്വന്തമാക്കിയത്. ചൈനയും ആതിഥേയരായ ദക്ഷിണകൊറിയയുമാണ് ഷൂട്ടിംഗ് റേഞ്ചിലെ ഏഷ്യന്‍ ശക്തി. അതുകൊണ്ടു ുതന്നെ ഗ്ലാസ്‌ഗോയിലെ മെഡല്‍ക്കൊയ്ത്ത് ആവര്‍ത്തിക്കുക എളുപ്പമല്ല. ഗ്വാംഗ്ഷുവില്‍ 21 സ്വര്‍ണമടക്കം 45 മെഡലുകള്‍ സ്വന്തമാക്കിയ കൊറിയ തന്നെയാകും ഇത്തവണ ഇന്ത്യക്കു വെല്ലുവിളിയാവുക.
നേപ്പാളിയായ ജീതു റായിയെ സൂക്ഷിക്കുന്നത് നല്ലതാണ്. ഇഞ്ചോണില്‍ ഇന്ത്യയുടെ അഭിമാനമാകാനുള്ള തയ്യാറെടുപ്പെല്ലാം പുള്ളി നടത്തിക്കഴിഞ്ഞു. ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റായ് സ്വര്‍ണം നേടിയത് ഗെയിംസ് റെക്കോര്‍ഡോടെ. 2016 റിയോ ഒളിമ്പിക്‌സിനു യോഗ്യത നേടിയതിന്റെ ആത്മവിശ്വാസത്തിലാകും ജീത്തു റായ് ഇഞ്ചിയോണില്‍ ഇറങ്ങുക. 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലാണ് മത്സരിക്കുന്നത്.
ഇഞ്ചിയോണിലേക്കു മെഡല്‍ തേടി പോകുന്നവരില്‍ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം കൗമാരം പിന്നിടാത്ത മലൈകയാണ്. ഇക്കഴിഞ്ഞ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10 മീറ്റര്‍ റൈഫിളില്‍ വെള്ളി നേടിയാണ് മലൈഗ തന്റെ വരവറിയിച്ചത്.

---- facebook comment plugin here -----

Latest