ചെക്ക് തട്ടിപ്പ് കേസ്: സരിതയെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി

Posted on: September 17, 2014 6:00 am | Last updated: September 17, 2014 at 8:32 am
SHARE

കൊട്ടാരക്കര: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിതാ എസ് നായരെ ചെക്ക് തട്ടിപ്പ് കേസില്‍ ഇന്നലെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിയും കേരളാ കോണ്‍ഗ്രസ് ( എം) ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ജമിനിഷ നല്‍കിയിരുന്ന കേസിനെ തുടര്‍ന്നാണ് സരിതയെ ഹാജരാക്കിയത്. എന്നാല്‍ വാദി ഹാജരായിരുന്നില്ല. കേസ് പരിഗണിച്ച കോടതി സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ കേസ് എറണാകുളത്തെ കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി. ചെക്ക് കേസില്‍ ബേങ്കിന്റെ ഏത് ശാഖയിലെ ചെക്ക് ആണെന്ന് കണക്കാക്കി ഇതേ സ്ഥലത്ത് മാത്രമേ കേസ് പരിഗണിക്കാവൂ എന്ന വിധിന്യായമാണ് ഇവിടെ ഉന്നയിച്ചത്. സരിതക്ക് വേണ്ടി അഭിഭാഷകന്‍ ടൈറ്റസ് ഹാജരായി.