Connect with us

Ongoing News

നികുതിയിനത്തില്‍ സംസ്ഥാനത്തിന് പിരിഞ്ഞു കിട്ടാനുള്ളത് 32526 കോടി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനം ദെനംദിന ചെലവുകള്‍ക്കായി സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് കിടക്കുമ്പോഴും സംസ്ഥാനത്ത് നികുതിയിനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളത് 32526 കോടി രൂപ. കെട്ടിട നികുതിയും വില്‍പ്പന നികുതിയും ഉള്‍പ്പെടെ വിവിധ നികുതിയിനങ്ങളിലായി 15 വര്‍ഷത്തിനുള്ളിലെ കുടിശികയാണിത്. ഇതില്‍ 23000 കോടി രൂപ ഒരു തടസവുമില്ലാതെ പിരിച്ചെടുക്കാന്‍ കഴിയുന്നതാണ്.

2012-2013 വര്‍ഷം സംസ്ഥാന സര്‍ക്കാരിന് ആകെ ആകെ പിരിഞ്ഞു കിട്ടാനുള്ളത് 32526.96കോടി രൂപയാണ് ഇതില്‍ സ്‌റ്റേ ഉള്‍പ്പെടെയുള്ള തടസങ്ങളില്‍പ്പെട്ടുകിടക്കുന്ന 9500 കോടി രൂപ മാറ്റി നിര്‍ത്ിയാല്‍ ഒരു തടസവുമില്ലാതെ 23026.88 കോടി സര്‍ക്കാരിന് ലഭിക്കേണ്ടതാണ്. ഇതില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ കുടിശിക 4743.05 കോടിയാണ്. രണ്ട് വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടയിലുള്ള കുടിശിക 6784.60 കോടിയും അഞ്ച് വര്‍ഷത്തിനും പത്ത് വര്‍ഷത്തിനും ഇടയിലെ കുടശിക 5401.11 കോടിയുമാണ്. പത്ത് വര്‍ഷത്തിന് മുകളിലുള്ള കുടിശിക 6098.12 കോടിയുമാണ്.

Latest