ഷാര്‍ജ സജയില്‍ രണ്ടുപേരുടെ മരണം; പോലീസ് അന്വേഷണമാരംഭിച്ചു

Posted on: September 16, 2014 8:00 pm | Last updated: September 16, 2014 at 9:00 pm
SHARE

ഷാര്‍ജ: വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഷാര്‍ജ സജയിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടുപേര്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
രണ്ടു ഏഷ്യന്‍ വംശജര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചതാണ് ഒന്നാമത്തെ സംഭവം. പ്രദേശത്തെ ആള്‍താമസമില്ലാത്ത ഒരു വീടിനു മുകളില്‍ 16 കാരന്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് രണ്ടാമത്തെ സംഭവം. സംഘട്ടനത്തില്‍ മരണപ്പെട്ടത് ബംഗ്ലാദേശ് സ്വദേശിയും വീടിനുമുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കോമറോസ് സ്വദേശിയുമാണെന്ന് പോലീസ് അറിയിച്ചു.