അഗ്നിബാധ: രണ്ടു വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: September 16, 2014 8:00 pm | Last updated: September 16, 2014 at 8:59 pm
SHARE

ഷാര്‍ജ: സെക്കന്‍ഡറി സ്‌കൂളിലുണ്ടായ തീപ്പിടുത്തത്തില്‍ പരുക്കേറ്റ രണ്ടു കുട്ടികളെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഫാത്വിമ അല്‍ സഹ്‌റ സെക്കന്‍ഡറി സ്‌കൂളിലാണ് ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ തീ പിടുത്തമുണ്ടായതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. സിവില്‍ ഡിഫന്‍സ് ഉടന്‍ കുതിച്ചെത്തി കുട്ടികളെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. തീ പിടുത്തമുണ്ടായതായി സിവില്‍ ഡിഫന്‍സിന്റെ ഓപറേഷന്‍ മുറിയില്‍ സന്ദേശം ലഭിച്ച ഉടനായിരുന്നു സംഘം കുതിച്ചതും രക്ഷാ പ്രവര്‍ത്തനം നടത്തിയതും. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാവാമെന്ന് സംശയിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.