പാക്ക് ട്വന്റി 20 ക്യാപ്റ്റനായി അഫ്രീദിയെ തിരഞ്ഞെടുത്തു

Posted on: September 16, 2014 8:01 pm | Last updated: September 16, 2014 at 8:01 pm
SHARE

afridiലാഹോര്‍: പാക്കിസ്ഥാന്‍ ട്വന്റി0 ക്യാപ്റ്റനായി ഷാഹിദ് അഫ്രീദിയെ തിരഞ്ഞെടുത്തു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഫ്രീദി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരികെയെത്തുന്നത്. 2016 വരെ അഫ്രീദി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരും.
2016ലെ ട്വന്റി20 ലോകകപ്പ് ലക്ഷ്യമാക്കിയാണ് 34 കാരനായ അഫ്രീദിയെ ക്യാപ്റ്റനായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്. ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായി മിസ്ബാഹുല്‍ ഹഖ് തുടരും. ഒക്ടോബര്‍ അഞ്ചിന് ദുബായിയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അഫ്രീദിയുടെ ക്യാപറ്റനായിള്ള തിരിച്ചുവരവ്.