Connect with us

Gulf

ദിവ വൈദ്യുതോല്‍പാദനം 10 ശതമാനം വര്‍ധിപ്പിച്ചു

Published

|

Last Updated

ദുബൈ: 2014ന്റെ രണ്ടാം പകുതിയില്‍ വൈദ്യുതി ഉത്പാദനം 10 ശതമാനം വര്‍ധിപ്പിച്ചതായി ദിവ വ്യക്തമാക്കി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 10,692 ജിഗാവാട്‌സ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. 2013ന്റെ ഇതേ കാലത്ത് 9,739 ജിഗാ വാട്‌സായിരുന്നു ഉത്പാദനം.
ഉപഭോക്താക്കളുടെ ആവശ്യം വര്‍ധിച്ചത് പരിഗണിച്ചാണ് 10 ശതമാനം വര്‍ധനവ് വരുത്തിയിരിക്കുന്നതെന്ന് ദിവ എംഡിയും സി ഇ ഒ യുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി. ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉപഭോഗം വര്‍ധിക്കുന്നതിന് അനുസരിച്ച് ദിവ വൈദ്യുതിയും വെള്ളവും ലഭ്യമാക്കാന്‍ ശ്രമിക്കാറുണ്ട്. ദുബൈ വീക്ഷണത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പരമാവധി സംതൃപ്തി നല്‍കുവാന്‍ ലക്ഷ്യമിട്ടാണ് നടപടി.
രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷിതത്വത്തോടെയാണ് ദിവ വൈദ്യുതി വിതരണം ചെയ്യുന്നത്. ഏറ്റവും ഫലപ്രദമായ രീതിയിലാണ് വൈദ്യുതിയും വെള്ളവും ദിവ വിതരണം ചെയ്തുവരുന്നത്.
പരിസ്ഥിതിക്ക് അനുയോജ്യമായ രീതി സ്വീകരിക്കുന്നതിനൊപ്പം ഏറ്റവും വിശ്വസനീയമായ സേവനദാതാവെന്ന ബഹുമതിയും ദിവക്ക് അവകാശപ്പെട്ടതാണെന്നും അല്‍ തായര്‍ പറഞ്ഞു.

 

Latest