അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം

Posted on: September 16, 2014 2:51 pm | Last updated: September 17, 2014 at 12:18 am
SHARE

indochinaന്യൂഡല്‍ഹി: ലഡാക്ക് മേഖലയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം. പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ചൈനയുടെ നടപടി. നിയന്ത്രണ രേഖക്ക് 600 മീറ്റര്‍ ഉള്ളിലുള്ള ഡെംചോക്ക് കനാല്‍ നിര്‍മാണത്തിന് എതിരാണ് ചൈന. ഇവിടെ കനാല്‍ നിര്‍മ്മാണം നടക്കുമ്പോള്‍ ചൈനീസ് സേനയെത്തി നിര്‍മ്മാണം തടസ്സപ്പെടുത്തുന്നെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സിംരണ്‍ദീപ് സിങ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് കരുുതലോടെ പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം വിഷയം പ്രതിരോധ മന്ത്രാലയം കൈകാര്യം ചെയ്യുമെന്ന് അറിയിച്ചു. അതിര്‍ത്തിയില്‍ എന്തു സംഭവിച്ചാലും സേനയ്ക്ക് നേരിടാന്‍ അറിയാമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലും ചൈനീസ് സേന മൂന്ന് തവണ അതിര്‍ത്തി ലംഘിച്ചിരുന്നു.