പശ്ചിമബംഗാളില്‍ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു

Posted on: September 16, 2014 2:30 pm | Last updated: September 16, 2014 at 2:30 pm
SHARE

BJPകൊല്‍ക്കത്ത: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ വീണ്ടും ബിജെപി വിജയിച്ചു. 15 വര്‍ഷത്തിനു ശേഷമാണ് ബിജെപി ബംഗാളില്‍ നിയമസഭയിലേക്ക് വിജയിക്കുന്നത്. യുപിയിലും രാജസ്ഥാനിലും തിരിച്ചടി നേരിട്ട ബിജെപിക്ക് ആശ്വാസമാണ് ബംഗാളിലെ വിജയം. ബംഗാലിലെ ബസീര്‍ഹട്ടില്‍ സാമിക് ഭട്ടാചാര്യാണ് വിജയിച്ചത്. 2011ല്‍ സിപിഎമ്മിന്റെ നാരായണ്‍ മുഖോപാധ്യായ വിജയിച്ച സീറ്റാണിത്. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. 1999ല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ ബിജെപിക്ക് ബംഗാളില്‍ ഒരു സീറ്റ് ലഭിച്ചിരുന്നു.