വര്‍ഗീയ ശക്തികള്‍ക്കുള്ള തിരിച്ചടിയെന്ന് അഖിലേഷ് യാദവ്

Posted on: September 16, 2014 2:11 pm | Last updated: September 16, 2014 at 2:17 pm
SHARE

akhilesh

ലഖ്‌നൗ: ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. വര്‍ഗീയ ശക്തികള്‍ക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളെ പിന്തുണക്കുന്ന ജനങ്ങളോട് നന്ദിയുണ്ട്. സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയത് 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന എസ്പിക്ക് കൂടുതല്‍ ആത്മ വിശ്വാസം നല്‍കും. ബിഎസ്പി മത്സരിക്കാതിരുന്നതും എസ്പിക്ക് അനുകൂല ഘടകമായെന്നും വിലയിരുത്തലുണ്ട്.