മുതഅല്ലിം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

Posted on: September 16, 2014 12:42 am | Last updated: September 16, 2014 at 12:42 am
SHARE

പാലക്കാട്: സംസ്ഥാനത്ത് ആദ്യമായി നിലവില്‍ വന്ന മുതഅല്ലിം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ജില്ലയില്‍ ഉജ്ജ്വല തുടക്കം.
ജില്ലാതല ഉദ്ഘാടനം കല്ലേക്കാട് ഹസനിയ്യയില്‍ സമസ്ത കേന്ദ്രമുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ നിര്‍വഹിച്ചു. പഠനത്തിന് പ്രധാന്യം നല്‍കുന്നതിനോടൊപ്പം ഒഴിവ് സമയങ്ങള്‍ സംഘടനാ പ്രവര്‍ത്തനത്തിന് ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി സന്ദേശം കൈമാറി. ഹസനിയ്യ വൈസ് പ്രിന്‍സിപ്പല്‍ കെ കെ അബൂബക്കര്‍ ഉസ്താദ്, അസീസ് ഫൈസി പ്രസംഗിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ വിഷയാവതരണം നടത്തി.
തൗഫീഖ് അല്‍ഹസനി അധ്യക്ഷത വഹിച്ചു ജാബിര്‍ സഖാഫി മാപ്പാട്ടുകര സ്വാഗതവും സലാം സഖാഫി നന്ദിയും പറഞ്ഞു. ജില്ലയിലെ എല്ലാ ദര്‍സ്, ദഅ് വ കോളജ് യൂനിറ്റുകളിലും 25ന് മുമ്പ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.
കൊപ്പം ഖാദിലിയ്യ, പള്ളിക്കുന്ന് ദര്‍സ്, സലാഹുദ്ദീന്‍ അയ്യൂബി എന്നിവിടങ്ങളില്‍ നടന്ന മണ്ണാര്‍ക്കാട്, തൃത്താല ഡിവിഷനുകളിലെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനങ്ങള്‍ക്ക് ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍, എസ് ജെ എം സംസ്ഥാന സെക്രട്ടറി കെ ഉമര്‍മദനി വിളൂയര്‍, റസാഖ് സഅദി ആലൂര്‍ നേതൃത്വം നല്‍കി.
പട്ടാമ്പി ഡിവിഷനില്‍ ട്രഷറര്‍ ത്വാഹിര്‍ സഖാഫിയുടെ നേതൃത്വത്തില്‍ നടന്നപരിപാടി എസ് ജെ എം ജില്ലാ സെക്രട്ടറി ഉമ്മര്‍ മദനി വിളയൂര്‍ ഉല്‍ഘാടനം ചെയ്തു. യു.എ.റഷീദ് അസ്ഹരി പാലത്തറ ഗൈറ്റ് വിഷയാവതരണം നടത്തി. ഇലക്ഷന്‍ റിട്ടേണിംഗ് ഓഫീസര്‍ റഫീഖ് സഖാഫി, മുഹമ്മദ് കുട്ടി അന്‍വരി എന്നിവര്‍ സംസാരിച്ചു. റജിസ്റ്റര്‍ ചെയ്ത മുതഅല്ലിമീങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണവുംപുന:സംഘടനയും നടന്നു. ശഫീഖ് സഖാഫി സ്വാഗതവും അബ്ദുള്ള പൈലിപ്പുറം നന്ദിയും പറഞ്ഞു.