Connect with us

Palakkad

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ മരണം: ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

Published

|

Last Updated

പാലക്കാട്: കല്ലേപ്പുള്ളി ആലം മ്പള്ളത്ത് സുല്‍ഫിക്കറിന്റെ ഭാര്യ ഷക്കീന(23)യുടെ മൃതദേഹം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ഇന്നലെ സംസ്‌കരിച്ചു.പ്രസവം നിര്‍ത്താന്‍ ശസ്ത്രക്രി യ നടത്തിയതിനെ തുടര്‍ന്നായിരുന്നു ഷക്കീന മരിച്ചതെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.
നഗരത്തില്‍ കല്‍മണ്ഡപത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ക്ലി നിക്കിലാണ് യുവതി ശനിയാഴ്ച രാത്രി മരിച്ചത്. പ്രസവത്തിനു ശേ ഷമുണ്ടായ തുടര്‍ചികിത്സക്കിടെ ഡോക്ടര്‍ക്കു സംഭവിച്ച പിഴവാണ് മരണത്തിനിടയാക്കിയതെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെക്കുക യും ആശുപത്രിയുടെ ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
കല്‍മണ്ഡപത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ കഴിഞ്ഞ 11നാണ് ഷക്കീനയെ പ്രസവത്തിനായി അഡ്മിറ്റു ചെയ്തിരുന്നത്. തുടര്‍ന്ന് 13നു രാവിലെഇവര്‍ ഒരുപെണ്‍കുഞ്ഞി നു ജന്മം നല്‍കുകയുമുണ്ടായി.
മാതാവും കുഞ്ഞും പൂര്‍ണ ആ രോഗ്യവതികളാണെന്ന് ആശുപ ത്രി അധികൃതര്‍ ബന്ധുക്കളെ അ റിയിച്ച ശേഷമാണ് പ്രസവം നിര്‍ത്താ നുള്ള ഓപറേഷന് യുവതിയെ ഡോക്ടര്‍ വിധേയയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും ഹോസ്പിറ്റല്‍ ജീവനക്കാരുടെ അശ്രദ്ധക്കെതിരെ പോളി ക്ലിനിക്കിലേക്ക് പ്രകടനം നടത്തുകയും ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ര്‍ ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഡോക്ടര്‍മാരാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ഉന്നത പോലീസ് അധികാരികള്‍ക്ക് ബന്ധുക്കള്‍ പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ ഒഴിവാക്കി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തിച്ചതെന്ന് സൗത്ത് പോലീസ് സ്റ്റേഷന്‍ എസ് ഐ അറിയിച്ചു.

Latest