Connect with us

Palakkad

സ്വരലയ-ഉണ്ണി മേനോന്‍-യുവഗായക പുരസ്‌കാരത്തിന് ശ്രീകാന്ത് ഹരിഹരന്‍

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ സ്‌കൂള്‍, സര്‍വ്വകലാശാല കലോത്സവ വിജയികള്‍ മാറ്റുരച്ച സ്വരലയ-ഉണ്ണിമേനോന്‍-യുവഗായക പുരസ്‌കാരത്തിന് ശ്രീകാന്ത് ഹരിഹരന്‍ അര്‍ഹനായി. വനിതാവിഭാഗത്തില്‍ ആതിര മുരളിക്കാണ്് പുരസ്‌കാരം.
പാലക്കാട് സ്വരലയ, മലബാര്‍ സിമന്റ്‌സിന്റെ സഹകരണത്തോടെ നടത്തിയ മത്സരത്തിലാണ് ശ്രീകാന്ത് ഹരിഹരനും ആതിര മുരളിയും വിജയികളായത്. ഗായകരായ കല്ലറഗോപന്‍, പാലക്കാട് ശ്രീറാം, പ്രദീപ് സോമസുന്ദരം, അറയ്ക്കല്‍ നന്ദകുമാര്‍ എന്നിവരടങ്ങിയ വിധികര്‍ത്താക്കളാണ് വിജയികളെ പ്രഖ്യാപിച്ചത്. ആതിരമുരളിയും ശ്രീകാന്ത് ഹരിഹരനും തിരുവനന്തപുരം സ്വദേശികളാണ്.
ഐഡിയസ്റ്റാര്‍ സിംഗര്‍, ഇന്ത്യ ന്‍ വോയ്‌സ് തുടങ്ങിയ ടെലിവിഷന്‍ റിയാലിറ്റിഷോകളിലെ ജേ താവായ ആതിരമുരളി ദേവദാസി എന്ന ചിത്രത്തിലെ “സുധാമന്ത്രം”, സൂര്യചക്രമെന്ന് ചിത്രത്തി ലെ “സുഖസാന്ദ്രനാദമായി” എ ന്നീ ഗാനങ്ങള്‍ ആലപിച്ചാണ് യു വഗായക പുരസ്‌കാരത്തിന് അര്‍ ഹയായത്.
സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍, ഇന്ത്യന്‍ വോയ്‌സ് തുടങ്ങിയ റിയാലിറ്റിഷോകളില്‍ ഫൈനലിസ്റ്റായ ശ്രീകാന്ത് ഹരിഹരന്‍ ഡ്യൂയറ്റ് എന്ന തമിഴ് ചിത്രത്തിലെ “അഞ്ജലി അഞ്ജലി”, കറുത്തമ്മ എന്ന ചിത്രത്തിലെ “പോരാളേ പൊന്നുതായി” എന്ന പാട്ടുകളാണ് ഫൈനല്‍റൗണ്ടുകളില്‍ ആലപിച്ചത്. പ്രശസ്ത പിന്നണിഗായിക അരുന്ധതിയുടെ പുത്രനാണ് ശ്രീകാന്ത്.
വനിതാവിഭാഗത്തില്‍ എറണാകുളം സ്വദേശി അനുമറിയ റോസ് രണ്ടാം സ്ഥാനവും, പെരുമ്പാവൂര്‍ സ്വദേശിനി അമൃതരാജന്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. പുരുഷവിഭാഗത്തില്‍ രണ്ടാംസ്ഥാനം കോഴിക്കോട് നിന്നെത്തിയ ദീപക് കെ ആര്‍, മൂന്നാം സ്ഥാനം കൊച്ചിയില്‍ നിന്നെത്തിയ കിര്‍ത്തന്‍ബേര്‍ണി എന്നിവര്‍ സ്വന്തമാക്കി.

Latest