ചിന്നമ്മ വധം: അന്വേഷണം ഊര്‍ജിതമാക്കണം: യാക്കോബായ സഭ

Posted on: September 16, 2014 12:40 am | Last updated: September 16, 2014 at 12:40 am
SHARE

മീനങ്ങാടി: മലബാര്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം സെക്രട്ടറി ഓലിക്കുഴി ചിന്നമ്മ യുടെ ഘാതകരെ എത്രയും വേഗം കണ്ടുപിടിക്കണമെന്ന് യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസന കൗണ്‍സിലിന്റെയും വൈദീകരുടെയും സംയുക്ത യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് പള്ളിപാട്ട്, വൈദീക സെക്രട്ടറി ഫാ. അനില്‍ കൊമരിക്കല്‍, സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഫാ. ഡോ. ജേക്കബ് മീഖായേല്‍ പുല്ല്യാട്ടേല്‍, മര്‍ത്തമറിയം വനിതാ സമാജം വൈസ് പ്രസിഡണ്ട് കിഴക്കേക്കര ഗീവര്‍ഗ്ഗീസ് കോര്‍ എപ്പിസ്‌കോപ്പ, മനയത്ത് ജോര്‍ജ്ജ് കോര്‍ എപ്പിസ്‌കോപ്പ, സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്‌കോപ്പ, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി വികാരി ഫാ. ഗീവര്‍ഗ്ഗീസ് കാട്ടുചിറ, ഭദ്രാസന ജോ. സെക്രട്ടറി വര്‍ഗ്ഗീസ് പൂവത്തുംവീട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശവസംസ്‌കാര ചടങ്ങുകള്‍ക്ക് മംഗലാപുരം ഹോണവാര്‍ മിഷന്‍ ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മോര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. മലബാര്‍ ഭദ്രാസനത്തിലെ മുഴുവന്‍ വൈദീകരും സഹകാര്‍മ്മികളായിരുന്നു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ, മര്‍ത്തമറിയം വനിത സമാജം പ്രസിഡണ്ട് ഡോ. മാത്യുസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത, സണ്ടേ സ്‌കൂള്‍ അസോസിയേഷന്‍ പ്രസിഡണ്ട് മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത, കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മോര്‍ ഐറേനിയോസ് എന്നിവര്‍ അനുശോചിച്ചു.