സി ഐ ടി യു സംസ്ഥാന കൗണ്‍സില്‍ 19ന് കോട്ടയത്ത്‌

Posted on: September 16, 2014 12:26 am | Last updated: September 18, 2014 at 12:48 am

കോട്ടയം: സി ഐ ടി യു സംസ്ഥാന കൗണ്‍സില്‍ 19ന് കോട്ടയത്ത് ആരംഭിക്കും. കൗണ്‍സിലിന്റെ ഭാഗമായി വിവിധ സെമിനാറുകള്‍ സംഘടിപ്പിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകുന്നേരം 4ന് ചങ്ങനാശേരിയില്‍ ചേരുന്ന ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ബി എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും. സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം 4ന് പൊന്‍കുന്നത്ത് വര്‍ഗ്ഗീയത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. 17ന് വൈകുന്നേരം നാലിന് തിരുനക്കര പഴയപൊലീസ് സ്റ്റേഷന്‍ മൈതാനത്ത് മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ചേരുന്ന സെമിനാര്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 20ന് സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ കൗണ്‍സില്‍ ആരംഭിക്കും. സി ഐ ടി യു ദേശീയ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. 21ന് സമാപിക്കും. 460 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കും.