ബേങ്ക് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട്: പെരുവന്താനത്ത് സംഘര്‍ഷം

Posted on: September 16, 2014 12:24 am | Last updated: September 16, 2014 at 12:24 am
SHARE

തൊടുപുഴ: പെരുവന്താനം സഹകരണ ബേങ്ക് തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. ഇവരില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതരമായി പരുക്കേറ്റു. പുല്ലുപാറ പനക്കല്‍ ജിനീഷി(26)നാണ് പരുക്ക്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളവോട്ട് ചെയ്യാന്‍ എത്തിയ പുഞ്ചവയല്‍ മേമുറി അനൂപിനെയും (30) പോലീസ് പിടികൂടി.
പെരുവന്താനം ടൗണിന് സമീപത്ത് നിന്ന് 30 അടി താഴ്ചയുള്ള ദേശീയ പാതയിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജിനീഷിന് പരുക്കേറ്റത്. ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ ചൊല്ലി സി പി എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.