Connect with us

Kozhikode

ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം വീതം ഭക്ഷ്യധാന്യം

Published

|

Last Updated

കോഴിക്കോട്: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തില്‍ നടപ്പാക്കുന്നതോടനുബന്ധിച്ച് കേരളപ്പിറവി ദിനം മുതല്‍ മുന്‍ഗണനാപട്ടികയിലുളള റേഷന്‍ കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം വീതം ഒരു രൂപക്ക് ലഭിക്കും. നിലവിലെ എ എ വൈ വിഭാഗങ്ങള്‍, ബി പി എല്‍ കാര്‍ഡുടമകള്‍, എ പി എല്‍ (എസ് എസ് അഥവാ സംസ്ഥാന സബ്‌സിഡി)വിഭാഗത്തിലെ 42 ലക്ഷം കുടുംബങ്ങളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത 18 ലക്ഷം കുടുംബങ്ങള്‍ എന്നിവരാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുക. മൊത്തം 154 ലക്ഷം പേരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തും. കേരളത്തിലെ ജനസംഖ്യക്കനുസരിച്ച് ഇത്രയും പേരെ ഉള്‍പ്പെടുത്തി മുന്‍ഗണനാ പട്ടികയുണ്ടാക്കാനാണ് കേന്ദ്ര നിര്‍ദേശം. ഇവര്‍ക്ക് പ്രത്യേക റേഷന്‍ കാര്‍ഡും ലഭിക്കും.
എന്നാല്‍, ഇപ്പോള്‍ രണ്ട് രൂപക്ക് ഭക്ഷ്യധാന്യം വാങ്ങുന്ന എ പി എല്‍ (എസ് എസ് അഥവാ സംസ്ഥാന സബ്‌സിഡി) വിഭാഗത്തിലെ 24 ലക്ഷം കുടുംബങ്ങള്‍ ഇനി മുതല്‍ 8.90 രൂപ നിരക്കില്‍ മറ്റ് എ പി എല്‍ വിഭാഗത്തോടൊപ്പം ഭക്ഷ്യധാന്യം വാങ്ങേണ്ടി വരുമെന്നാണ് സൂചന. ലഭ്യതക്കനുസരിച്ച് നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പുമായിരിക്കും മുന്‍ഗണനാ പട്ടികയിലുളളവര്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍, ബാക്കിയുള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് എട്ട് കിലോഗ്രാം അരി വീതം 8.90 രൂപ നിരക്കില്‍ വിതരണം ചെയ്യാനാണ് തീരുമാനം. എന്നാല്‍, ഇവര്‍ക്ക് ഗോതമ്പ് ലഭിക്കാനിടയില്ലെന്നാണറിയുന്നത്.
അതെ സമയം, ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി മുന്‍ഗണനാ പട്ടികയിലെ കുടുംബങ്ങള്‍ക്ക് നവംബറിന് മുമ്പ് സ്‌പെഷ്യല്‍ റേഷന്‍ കാര്‍ഡ് നല്‍കേണ്ടതുണ്ട്.
എന്നാല്‍, നിസ്സഹകരണ സമരത്തിലുള്ള റേഷന്‍ ഷോപ്പുടമകള്‍ ഇതുമായി സഹകരിക്കില്ലെന്നറിയിച്ച സാഹചര്യത്തില്‍ സ്‌പെഷ്യല്‍ റേഷന്‍ കാര്‍ഡ് നിര്‍മാണം അവതാളത്തിലായേക്കും.
മുന്‍ഗണനാപട്ടികയിലുളള റേഷന്‍ കാര്‍ഡിലെ

Latest