ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ 37 ാം ഉറൂസ് മുബാറക് ഒക്ടോബര്‍ 23ന് ആരംഭിക്കും

Posted on: September 16, 2014 12:19 am | Last updated: September 16, 2014 at 12:19 am
SHARE

മലപ്പുറം: ആത്മീയ രംഗത്തെ അതുല്യ പ്രതിഭയും എസ് വൈ എസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന മര്‍ഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ 37ാമത് ഉറൂസ് മുബാറക് ഒക്ടോബര്‍ 23, 24 തീയതികളില്‍ ചാപ്പനങ്ങാടി മര്‍കസ് മസ്വാലിഹില്‍ നടക്കും. മഖാം സിയാറത്ത്, മൗലിദ് സദസ്സ്, അനുസ്മരണ സംഗമം, പഠന വേദി, പ്രാസ്ഥാനിക സമ്മേളനം, ചര്‍ച്ചാ സംഗമം, സ്റ്റുഡന്‍സ് മീറ്റ്, അന്നദാനം, സമാപന സമ്മേളനം തുടങ്ങിയ പരിപാടികളില്‍ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം നിലവില്‍ വന്നു. സയ്യിദ് ഹബീബ് കോയ ചെരക്കാപറമ്പ്, സയ്യിദ് ബാഖിര്‍ ശിഹാബ്, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഒ കെ റഷീദ് ബാഖവി, ബാവ ഹാജി കുണ്ടൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, കെ എം എ റഹീം സാഹിബ് (ഉപദേശക സമിതി), എം ഇസ്മാഈല്‍ മുസ്‌ലിയാര്‍(ചെയര്‍.), സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എം പി മുഹമ്മദ് മുസ്‌ലിയാര്‍, കല്ലായി ഹൈദര്‍ ഹാജി (വൈ. ചെയര്‍.), ഒ കെ മാനുട്ടി മുസ്‌ലിയാര്‍ (കണ്‍.), എന്‍ ബശീര്‍ അഹ്‌സനി, കെ ടി കുഞ്ഞിമുഹമ്മദ് അഹ്‌സനി (ജോ. കണ്‍.) അസീസ് ഹാജി ചെറുകുളമ്പ് (ട്രഷ.) എന്നിവരുടെ നേതൃത്വത്തിലാണ് സ്വാഗത സംഘം രൂപവത്കരിച്ചത്.