മര്‍കസ് സമ്മേളനം: ജില്ലാതല പ്രചാരണോദ്ഘാടനം കാസര്‍കോട്ട്‌

Posted on: September 16, 2014 12:17 am | Last updated: September 16, 2014 at 12:17 am
SHARE

കോഴിക്കോട്: ഡിസംബര്‍ 18- 21 തീയ്യതികളില്‍ നടക്കുന്ന മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 37 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല പ്രചാരണോദ്ഘാടനം ഈ മാസം 20ന് കാസര്‍കോട് നടക്കും.
ഉച്ചക്ക് രണ്ട് മണിക്ക് മുനിസിപ്പല്‍ ഹാളില്‍ നടക്കുന്ന മുഖാമുഖത്തിന് കൊളത്തൂര്‍ അലവി സഖാഫി നേതൃത്വം നല്‍കും. ബി എസ് അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിക്കും. സഅദിയ്യ പ്രന്‍സിപ്പല്‍ എ കെ അബ്ദുര്‍റഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഞ്ച് മണിക്ക് ആരംഭിക്കുന്ന മര്‍കസ് സമ്മേളന വിളംബര റാലിക്ക് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കോട്ടക്കുന്ന് അബ്ദുര്‍റസാഖ് സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. ഏഴ് മണിക്ക് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന മര്‍കസ് പ്രചാരണ സമ്മേളനത്തില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് പൊസോട്ട് അധ്യക്ഷത വഹിക്കും. ബായാര്‍ സയ്യിദ് അബ്ദുര്‍റഹിമാന്‍ ഇമ്പിച്ചി കോയ ഉദ്ഘാടനം ചെയ്യും. വഹാബ് സഖാഫി മമ്പാട് മുഖ്യപ്രഭാഷണം നടത്തും. മുശാവറ അംഗം ആലിക്കുഞ്ഞി മുസ്‌ലിയാര്‍(ഷിറിയ) സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.