രാജ്യത്താദ്യമായി ആന്ധ്രയില്‍ ഇ കാബിനറ്റ്‌

Posted on: September 16, 2014 12:08 am | Last updated: September 16, 2014 at 12:08 am
SHARE

ഹൈദരാബാദ്: മന്ത്രിസഭാ യോഗവും ഹൈടെക്കാക്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇ ഗവേണന്‍സില്‍ ഒരു പടി കൂടി കടന്ന് ഇ കാബിനറ്റ് യോഗം നടത്തിയ രാജ്യത്തെ ആദ്യത്തെ മന്ത്രിസഭ ആയിരിക്കുകയാണ് ചന്ദ്രബാബു നായിഡുവിന്റെത്. ഐപാഡുകള്‍ ഉപയോഗിച്ചാണ് നായിഡുവും മന്ത്രിമാരും മന്ത്രിസഭാ യോഗം നടത്തിയത്.
പതിവ് യോഗമായിരുന്നെങ്കിലും കടലാസ് ഉപയോഗിക്കാതെ തികച്ചും ഇലക്‌ട്രോണിക് സഹായത്തോടെയുള്ള യോഗം വ്യത്യസ്തമായി. അജന്‍ഡയും മിനുട്ട്‌സും ഇലക്‌ട്രോണിക് ആയി രേഖപ്പെടുത്തി. ഐ പാഡിലൂടെയാണ് പ്രധാന ചര്‍ച്ചകള്‍ നടത്തിയത്. ഫയല്‍ ക്ലൗഡ് എന്ന സംവിധാനം ഉപയോഗിച്ചാണ് ഫയല്‍ കൈമാറ്റം നടന്നത്. 1995- 2004 കാലഘട്ടത്തില്‍ അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരിക്കെ, ഇ ഗവേണന്‍സില്‍ മുമ്പേ നടന്നയാളാണ് നായിഡു.
സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുകയെന്ന സന്ദേശമാണ് ഇ കാബിനറ്റിലൂടെ നടന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിരവധി തവണ ട്രയല്‍ നടത്തിയ ശേഷമാണ് ഈ സംവിധാനം വിജയകരമായി ഉപയോഗിച്ചത്. ഇ കാബിനറ്റ് പതിവാക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here