ഈജിപ്തില്‍ 15 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട മുബാറക്‌വിരുദ്ധ പ്രവര്‍ത്തകന് മോചനം

Posted on: September 16, 2014 12:01 am | Last updated: September 16, 2014 at 12:01 am
SHARE

കൈറോ: ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരെ കലാപത്തില്‍ പങ്കെടുത്തിരുന്ന മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ അലാ അബ്ദുല്‍ ഫത്താഹിനെ മോചിപ്പിക്കാന്‍ ഈജിപ്ത് കോടതി ഉത്തരവിട്ടു. ഹുസ്‌നി മുബാറക്കിനെതിരെ അരങ്ങേറിയ സംഘര്‍ഷത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇദ്ദേഹത്തെ കോടതി ശിക്ഷിച്ചിരുന്നത്. 15 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് നേരത്തെ കോടതി വിധിച്ചിരുന്നത്. ഇദ്ദേഹത്തോടൊപ്പം മറ്റു രണ്ട് പേരെയും മോചിപ്പിച്ചതായി അഭിഭാഷകന്‍ മുഹമ്മദ് അബ്ദുല്‍ അസീസ് പറഞ്ഞു.