Connect with us

Kasargod

കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം -എസ് വൈ എസ്

Published

|

Last Updated

ചട്ടഞ്ചാല്‍: റോഡ് പുനര്‍ നിര്‍മാണപ്രവൃത്തി പാതിവഴിയില്‍ മുടങ്ങിയതിനാല്‍ യാത്രാദുരിതം നേരിടുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്ക് അടിയന്തിരമായി പരിഹരിക്കണമെന്ന് എസ് വൈ എസ് ഉദുമ സോണ്‍ എക്‌സിക്യൂട്ടീവ് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
റോഡിന്റെ ശോച്യാവസ്ഥ കാരണം കാസര്‍കോട് ഡിപ്പോയില്‍നിന്നുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ ട്രിപ്പുകള്‍ വെട്ടിക്കുറക്കുകയും കാഞ്ഞങ്ങാട് സബ്ഡിപ്പോയിലെ ബസുകള്‍ പാലക്കുന്ന്-ചട്ടഞ്ചാല്‍ വരെ ട്രിപ്പുകള്‍ ക്രമീകരിച്ചതിനാലും ഇതുവഴി യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമടക്കമുള്ള യാത്രക്കാര്‍ മണിക്കൂറുകളോളം പെരുവഴിയിലാവുകയാണ്. റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തിര പരിഹാരം കാണുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ എസ് വൈ എസ് തീരുമാനിച്ചു.
മര്‍കസ് 37-ാം സനദ്ദാന സമ്മേളന പ്രചാരണ ഭാഗമായി സോണ്‍പരിധിയില്‍ 37 സായാഹ്ന സംഗമങ്ങള്‍ സംഘടിപ്പിക്കും. 60-ാം വാര്‍ഷിക സോണ്‍ ശില്‍പശാല 21ന് സംഘടിപ്പിക്കും. സോണ്‍ പ്രസിഡന്റ് സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, പി വി ഹാരിസ്, ബശീര്‍ ഏണിയാടി, ഹാഫിള് ശാഫി സഖാഫി, ഫൈസല്‍ ഉദുമ, ശാഫി കുണിയ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. സോണ്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി സ്വാഗതം പറഞ്ഞു.

 

Latest