Connect with us

Gulf

രണ്ട് ശ്രീലങ്കന്‍ സ്വദേശികള്‍ മുങ്ങി മരിച്ചു

Published

|

Last Updated

ഉമ്മുല്‍ ഖുവൈന്‍: രണ്ട് ശ്രീലങ്കന്‍ സ്വദേശികള്‍ മുങ്ങി മരിച്ചു. രണ്ടിടങ്ങളിലായി ഉണ്ടായ അപകടത്തിലാണ് ഇവര്‍ മരിച്ചത്. ആദ്യ സംഭവത്തില്‍ ഹോട്ടലിന്റെ നീന്തല്‍ക്കുളത്തില്‍ കുളിക്കാനിറങ്ങിയ 23 കാരനാണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം അര്‍ധരാത്രി നീന്താനിറങ്ങിയ അവസരത്തിലായിരുന്നു അപകടം. രാവിലെ മൃതദേഹം കുളത്തില്‍ ഒഴുകി നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
രണ്ടാമത്തെ സംഭവത്തില്‍ ഉമ്മുല്‍ ഖുവൈന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ 20 കാരനാണ് മുങ്ങിമരിച്ചത്. കടലില്‍ അപകടത്തില്‍പ്പെട്ട യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

---- facebook comment plugin here -----

Latest