Connect with us

Gulf

ദുബൈയില്‍ മൂന്ന് വന്‍ പദ്ധതികള്‍ക്ക് ശൈഖ് മുഹമ്മദിന്റെ അംഗീകാരം

Published

|

Last Updated

ദുബൈ: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഏറെ മുതല്‍ക്കൂട്ടാവുന്ന മൂന്ന് വന്‍കിട പദ്ധതികള്‍ക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നല്‍കി. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതാണ് പദ്ധതികള്‍. ദുബൈ ഗവണ്‍മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 10 ശതമാനം കൂടാന്‍ കാരണമാകുന്ന പദ്ധതികളുടെ രൂപരേഖ ശൈഖ് മുഹമ്മദ് പരിശോധിച്ചു പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ശൈഖ് മുഹമ്മദ് പദ്ധതികളുടെ രൂപരേഖ പരിശോധിച്ചത്.
ദുബൈ പാം ഐലന്റില്‍ നിര്‍മിക്കുന്ന റോയല്‍ അറ്റ്‌ലാന്റിസ് ഹോട്ടലാണ് പദ്ധതികളിലൊന്ന്. 800 ആഡംബര മുറികളും 250 അത്യാഡംബര സ്യൂട്ടുകളും ഉള്‍ക്കൊള്ളുന്ന പദ്ധതിയുടെ ചിലവ് 150 കോടി ഡോളറാണ്. ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Latest