Connect with us

Gulf

നിയമം ലംഘിക്കുന്ന സ്‌കൂള്‍ കാന്റീനുകള്‍ക്ക് പിഴ ചുമത്തും

Published

|

Last Updated

ഷാര്‍ജ: വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ച പുതിയ ആരോഗ്യ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂള്‍ കാന്റീനുകള്‍ക്ക് പിഴ ചുമത്തുമെന്ന് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ഷാര്‍ജ വിദ്യാഭ്യാസ കൗണ്‍സില്‍ തലവനുമായ സഈദ് മുസബഹ് അല്‍ കഅ്ബി.
സ്‌കൂളുകള്‍ കാന്റീനുകള്‍ ആരോഗ്യമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. കാന്റീനുകളിലെ വൃത്തി, ജോലിക്കാര്‍ പകര്‍ച്ചവ്യാധികളില്ലാത്തവരാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഉള്ളവരായിരിക്കുക, ആരോഗ്യകരമല്ലാത്ത ഭക്ഷണ സാധനങ്ങള്‍ വില്‍ക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ സ്‌കൂള്‍ കാന്റീനുകള്‍ക്കു നല്‍കിയിട്ടുള്ളത്.
വിദ്യാര്‍ഥികള്‍ക്ക് പെപ്‌സി, കൊക്കക്കോല തുടങ്ങിയ പാനീയങ്ങളും ഉത്തേജക പാനീയങ്ങളും സ്‌കൂള്‍ കാന്റീനുകളില്‍ വില്‍പന നടത്തുന്നത് വിദ്യാഭ്യാസ കൗണ്‍സിലും ആരോഗ്യ വകുപ്പും കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായി പാലിച്ചിരിക്കണം. ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു.

Latest