ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍: യുഎഇക്കെതിരെ ഇന്ത്യക്ക് കനത്ത തോല്‍വി

Posted on: September 15, 2014 8:32 pm | Last updated: September 15, 2014 at 9:34 pm
SHARE

team-indiaഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. യുഎഇയോട് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് തോറ്റത്. യുഎഇ ക്യാപ്റ്റന്‍ അല്‍ ഖത്തീരി ഹാട്രിക്ക് നേടി. 13,15,64 മിനുട്ടുകളിലാണ് ഖത്തീരി ഗോള്‍ നേടിയത്. 22ന് ജോര്‍ദാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആദ്യ മത്സരത്തിലെ തോല്‍വിയോടെ ഇന്ത്യ ഗ്രൂപ്പില്‍ നിന്ന് പുറത്താകാന്‍ സാധ്യതയേറി. മികച്ച ടീമുകളിലൊന്നായ ജോര്‍ദാനെ തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യക്ക് അടുത്ത റൗണ്ടില്‍ എത്താനാകൂ.